ജോസ് ബട്‌ലര്‍ ഈ സീസണില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയതോടെ ഐപിഎല്‍ ഫാന്‍സ് ഒന്നാകെ പറഞ്ഞിരുന്നത് വിരാട് കോലിയുടെ റെക്കോര്‍ഡ് ഇത്തവണ വീഴുമെന്നാണ്. എന്നാല്‍ പ്രവചനങ്ങളൊക്കെ തെറ്റിയിരിക്കുകയാണ്. 13 കളിയില്‍ നിന്ന് 627 റണ്‍സാണ് ബട്‌ലര്‍ നേടിയിരിക്കുന്നത്. റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ തന്നെയാണ് ബട്‌ലര്‍. പക്ഷേ കോലി 2016 സീസണില്‍ നേടിയ റണ്‍സ് ഒരു സീസണില്‍ തകര്‍ക്കാന്‍ പറ്റാത്ത അത്രയുമുണ്ട്.